• Tue. Mar 18th, 2025

24×7 Live News

Apdin News

നവകേരള നയരേഖയില്‍ വിയോജിപ്പ് ഉയര്‍ന്നിരുന്നു; സമ്മതിച്ച് സിപിഎം പാര്‍ട്ടി മുഖപത്രം പീപിള്‍സ് ഡെമോക്രസി

Byadmin

Mar 18, 2025


സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖയില്‍ വിയോജിപ്പ് ഉയര്‍ന്നുവെന്ന് സമ്മതിച്ച് സിപിഎം പാര്‍ട്ടി മുഖപത്രം പീപിള്‍സ് ഡെമോക്രസിയുടെ പുതിയ ലക്കം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ നടപ്പാക്കാവൂ എന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടെന്ന് പീപിള്‍സ് ഡെമോക്രസിയില്‍ വിശദീകരണം. ചര്‍ച്ചയ്ക്ക് ശേഷമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും പാര്‍ട്ടി മുഖപത്രം പറയുന്നു.

സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന എല്ലാതരത്തിലുള്ള വിമര്‍ശനങ്ങളും പാളിച്ചകളും ചൂണ്ടിക്കാട്ടിയാണ് സിപിഎം പാര്‍ട്ടിമുഖ പത്രമായ പീപിള്‍സ് ഡെമോക്രസിയില്‍ വിശദീകരിച്ചിരിക്കുന്നത്. 27 പേര്‍ പങ്കെടുത്ത നവകേരള നയരേഖയുടെ ചര്‍ച്ച തന്നെ പൂര്‍ണ വിജയമായിരുന്നില്ല. ചര്‍ച്ചയില്‍ തന്നെ ചില മുന്നറിയിപ്പുകള്‍ പ്രതിനിധികള്‍ നല്‍കിയതായും മുഖപത്രം വ്യക്തമാക്കുന്നു. പരമ്പരാഗത മേഖലകളെ സംരക്ഷിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നുവന്നു.

പ്രത്യേകിച്ച് കാര്‍ഷിക മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണം എന്നുള്ള നിര്‍ദേശം ഉയര്‍ന്നുവന്നു. പലകാര്യങ്ങളിലും ചര്‍ച്ചയില്‍ പ്രതിനിധികള്‍ യോചിച്ചെങ്കിലും എല്ലാത്തിലും മുന്നറിയിപ്പു കൂടെ പ്രകടമാക്കി. ന്യൂനപക്ഷ ദളിത് വിഭാഗങ്ങളില്‍ പാര്‍ട്ടി അംഗ സംഖ്യ കുറയുന്നുവെന്ന് പ്രതിനിധികള്‍. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ബിജെപി കടന്നുകയറ്റത്തില്‍ ആശങ്ക ഉയരുന്നുവെന്നുമുള്ള വിമര്‍ശനവും മുഖപത്രം വ്യക്തമാക്കുന്നു.

സഹകരണ മേഖലയിലെ അഴിമതിയും സ്വജന പക്ഷപാതവും ചര്‍ച്ചയായി. ഇതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും എന്നും വിശദീകരിക്കുന്നു. എല്ലാം പ്രതിനിധികള്‍ അംഗീകരിക്കപ്പെട്ടു എന്ന് പാര്‍ട്ടി വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനങ്ങളും ആശങ്കകളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയുള്ള സിപിഎം മുഖപത്രം പീപിള്‍സ് ഡെമോക്രസിയുടെ പുതിയ ലക്കം പുറത്തു വരുന്നത്.

By admin