തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിനോട് ചേർന്ന പാർക്കിംഗ് ഗ്രൗണ്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
ഇന്ന് രാവിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പരിശോധന നടത്തുന്നതിനിടെ സുരക്ഷാ ജീവനക്കാരാണ് സംശയാസ്പദമായ രീതിയില്‍ ഒരു ബാഗ് ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിയുന്നത്. പിന്നാലെ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്‌ക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഉത്തരവാദികൾ ആരെന്ന് കണ്ടെത്താനായി സിസിടിവിയടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. ആശുപത്രിയിലെ പ്രസവ വാര്‍ഡുകളില്‍ നിന്നുള്ള വിവരങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞിനെ ആര്, എപ്പോള്‍ ഇവിടെ ഉപേക്ഷിച്ചു എന്നതിനെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.