• Tue. Dec 23rd, 2025

24×7 Live News

Apdin News

നാഗേഷ് ട്രോഫി: ആദ്യ മത്സരം കേരളം ജയിച്ചു

Byadmin

Dec 23, 2025



ഹുബ്ബള്ളി: കാഴ്ചപരിമിതരുടെ ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റായ നാഗേഷ് ട്രോഫിയില്‍ കേരളത്തിന് വിജയ തുടക്കം.

ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പിന്റെ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ കേരളം ഹിമാചലിനെ 10 റണ്‍സിനു പരാജയപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ഹിമാചലിന് 19 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

മികച്ച ബൗളിങ് പ്രകടനത്തിലൂടെ മൂന്ന് വിക്കറ്റ് നേടി കേരളത്തിന്റെ സ്‌നേഹിത് എസ്.കുമാര്‍ പ്ലയെര്‍ ഓഫ് ദി മാച്ച് ആയി. സച്ചിന്‍ തുളസീധരനും ശിവകുമാര്‍ കെയും രണ്ട് വിക്കറ്റ് വീതം നേടി. അഹദ് പി. 39 റണ്‍സും ജിബിന്‍ പ്രകാശ് എം.കെ 22 റണ്‍സും കരസ്ഥമാക്കി കേരളത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

By admin