• Sun. Oct 12th, 2025

24×7 Live News

Apdin News

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെക്കൂടി നോർക്ക കെയര്‍ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

Byadmin

Oct 11, 2025



കൊച്ചി: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ്‌ കേരള ഹൈക്കോടതിയുടെ ഈ വിധി.

പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ നിലവിൽ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതി വിധി ശ്രദ്ധേയമായത്.

പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ ജോസ് എബ്രഹാം മടങ്ങിയെത്തിയ മുൻ കുവൈറ്റ് പ്രവാസി പെരുകിലത്തു ജോസഫ്(ബെന്നി), പി അനിൽകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

By admin