• Tue. Feb 25th, 2025

24×7 Live News

Apdin News

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ടീസർ പുറത്ത്

Byadmin

Feb 25, 2025


തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സർക്കാരിന്റെ ലാത്തി എന്ന ടൈറ്റിൽ ആണ് നൽകിയിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തിന്റെ പരുഷമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ആക്ഷനും പഞ്ച് ഡയലോഗുകളും രക്തരൂക്ഷിതമായ രംഗങ്ങളും നിറഞ്ഞ ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സാധാരണ ആക്ഷൻ ഹീറോ എന്നതിലും കൂടുതൽ ആഴമുള്ള കഥാപാത്രമാണ് അർജുൻ സർക്കാർ എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ഇപ്പൊൾ വന്ന ടീസറും നൽകുന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി അഭിനയിക്കുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്.

ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പൻ സിനിമാ അനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.



By admin