തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്‌ക്കാവൂര്‍ എസ്എസ്പിബി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജെ.പി സഖി ആണ് മരിച്ചത്. കടയ്‌ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പമാണ് സഖി യാത്രചെയ്തിരുന്നത്.നായ കുറുകെ ചാടിയതോടെ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടി മറിഞ്ഞ ഓട്ടോറിക്ഷയ്‌ക്കടിയില്‍ പെട്ടുപോയി. മാതാപിതാക്കള്‍ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.