
പത്തനംതിട്ട: നാലുവയസുകാരനായ മകനുമായി സ്വകാര്യ ബസിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവും കുട്ടിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് അപകടമൊഴിഞ്ഞത്. തിങ്കളാഴ്ച രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് സംഭവം.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
റോഡരികിലൂടെ പിതാവ് കുട്ടിയുമായി നടക്കുന്നതും ഇതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി. പിന്നാലെ ബസിന് അടിയില്‍ നിന്ന് കുട്ടിയുമായി പിതാവ് പുറത്തേക്ക് വന്ന് ഓടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ട് സമാധാനിപ്പിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല.
ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വച്ച് ഭാര്യയെ കാണാതായതിനെതുടര്‍ന്ന് പരിഭ്രമിച്ച് ഓടിയതാണെന്നുമാണ് ഇയാള്‍ പറഞ്ഞത്.