ന്യൂഡൽഹി : 2021 നും 2024 നും ഇടയിൽ 900 ലധികം ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും തടവിലാക്കിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് . 586 ബംഗ്ലാദേശി പൗരന്മാരും 318 റോഹിങ്ക്യകളും ഉൾപ്പെടെ 916 പേരാണ് വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായി പിടിയിലായത്.
ആർപിഎഫ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഓ വിവരങ്ങൾ ഉൾപ്പെടുന്നത് . ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം 88 ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും വടക്കുകിഴക്കൻ മേഖലകളിൽ നിന്ന് അറസ്റ്റ് ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.
അറസ്റ്റിലായ പ്രതികളിൽ പലരും അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും സമ്മതിച്ചിരുന്നു. കൊല് ക്കത്ത പോലുള്ള സ്ഥലങ്ങളിലേക്ക് പോകാന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.