
ശ്രീനഗര്‍:1990ല്‍ നാല് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നത് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവായ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന യാസിന്‍ മാലിക് തന്നെയാണെന്ന് രണ്ട് സാക്ഷികള്‍ സ്ഥിരീകരിച്ചു. ടാഡ കോടതി മുന്‍പാകെ ഇവര്‍ മൊഴി നല്‍കിയതോടെ യാസിന്‍ മാലിക്കിന് കുരുക്ക് മുറുകും.
രവി ഖന്ന ഉള്‍പ്പെടെ നാല് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയാണ് 1990ല്‍ ജമ്മു കശ്മീരില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിനിടയില്‍ യാസിന്‍ മാലിക് വെടിവെച്ച് കൊന്നതെന്നാണ് രണ്ട് സാക്ഷികള്‍ പറയുന്നത്. ഇവര്‍ ഈ കൊലപാതകത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചിരുന്നതായും പറയുന്നു.