• Fri. Oct 3rd, 2025

24×7 Live News

Apdin News

നാല് ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കണം; ഹമാസിന് ട്രംപിന്റെ ഭീഷണി – Chandrika Daily

Byadmin

Oct 1, 2025


മൂന്ന് മുതല്‍ നാല് ദിവസം വരെ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കാന്‍ ഹമാസിന് സമയം അനുവദിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അംഗീകരിച്ചില്ലെങ്കില്‍ ആവശ്യമായത് ഇസ്രാഈല്‍ ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.

എല്ലാ അറബ് രാജ്യങ്ങളും, മുസ്‌ലിം രാജ്യങ്ങളുമെല്ലാം ഒപ്പുവച്ചു, ഇസ്രാഈലും ഒപ്പുവച്ചു. ഞങ്ങള്‍ ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ. അങ്ങനെയല്ലെങ്കില്‍, അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും- ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഫലസ്തീന്‍ സമാധാന പദ്ധതിയെ സൗദി, യുഎഇ, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്. ഗസ്സ സൈനിക പിന്മാറ്റം, പുനര്‍നിര്‍മാണം, വെസ്റ്റ്ബാങ്ക് കയ്യേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തിട്ടുണ്ട്.

ഗസ്സയിലെ അധികാരം ഒഴിയാന്‍ ഒരുക്കമാണെന്നും എന്നാല്‍, ഫലസ്തീന്‍ രാഷ്ട്രത്തിലേക്ക് വഴിയൊരുങ്ങണമെന്നും നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. ഈ ആവശ്യം പല രാജ്യങ്ങളും അവഗണിച്ചതും, ഫലസ്തീന്‍ എന്ന രാഷ്ട്ര സ്വപ്നം ഇല്ലാതാകുന്ന സാഹചര്യത്തിലുമാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണം നടന്നത്.

ട്രംപിന്റെ പ്ലാനില്‍ ഗസ്സയില്‍ നിന്ന് ഹമാസ് നേതാക്കള്‍ പോകണമെന്നും നിരായുധീകരണത്തിന് സന്നദ്ധമാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഹമാസിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോക രാജ്യങ്ങള്‍. നിബന്ധനകളോടെ പ്ലാന്‍ ഹമാസ് സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



By admin