• Wed. Jan 7th, 2026

24×7 Live News

Apdin News

നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത്; പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്

Byadmin

Jan 5, 2026



ഹൈദരാബാദ്: നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ (ലാലൻ) സിംഗ് അറിയിച്ചു. ഹൈദരാബാദിൽ നടന്ന NFDB യോഗത്തിനിടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ് ഉണ്ടാകും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. പ്രാദേശിക കേന്ദ്രം വരുന്നതോടെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, ഉപജീവനമാർഗം എന്നിവയിൽ വലിയ പുരോഗതിയാവും ഉണ്ടാവുക.

വിഴിഞ്ഞം, മുതലപ്പൊഴി തുറമുഖങ്ങളിലെ അനുബന്ധ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് കൂടുതൽ വേഗതയേറും.

By admin