• Tue. Apr 22nd, 2025

24×7 Live News

Apdin News

‘നാഷണൽ ഹെറാൾഡിന്റെ കൊള്ള’ ; ബാഗിൽ കുറിക്ക് കൊള്ളുന്ന സന്ദേശമെഴുതി പാർലമെൻ്റിൽ എത്തി ബൻസുരി സ്വരാജ്

Byadmin

Apr 22, 2025


ന്യൂദൽഹി : നാഷണൽ ഹെറാൾഡ് വിഷയത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി എംപി ബൻസുരി സ്വരാജ് ചൊവ്വാഴ്ച പാർലമെന്റ് മന്ദിരത്തിൽ എത്തിയത് കേസിലെ കൊള്ളയെക്കുറിച്ചുള്ള സന്ദേശം ഉൾക്കൊള്ളുന്ന ബാഗുമായി.
ഒരേസമയം വോട്ടെടുപ്പ് നിർദ്ദേശിക്കുന്ന ബില്ലുകൾക്കായുള്ള കമ്മിറ്റി യോഗത്തിനായി എത്തിയപ്പോളാണ് എംപിയുടെ വ്യത്യസ്തമായ പ്രതിഷേധം കാണാൻ സാധിച്ചത്.

കറുത്ത ബാഗിൽ ചുവപ്പ് നിറത്തിൽ “നാഷണൽ ഹെറാൾഡ് കി ലൂട്ട്” ( നാഷണൽ ഹെറാൾഡിന്റെ കൊള്ള ) എന്ന് ആലേഖനം ചെയ്തിരുന്നു.
അതേ സമയം ഈ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും പ്രതികളാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം കോൺഗ്രസ് എംപി പ്രിയങ്ക പാർലമെന്റിലേക്ക് “പലസ്തീൻ” എന്ന് ആലേഖനം ചെയ്ത ഒരു ബാഗ് കൊണ്ടുപോയിരുന്നു. “പലസ്തീൻ” എന്ന വാക്കും തണ്ണിമത്തൻ ഉൾപ്പെടെയുള്ള പലസ്തീൻ ചിഹ്നങ്ങളും ആലേഖനം ചെയ്ത ഹാൻഡ്‌ബാഗ് പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായിട്ടാണ് ചിത്രീകരിച്ചത്.



By admin