• Wed. Dec 3rd, 2025

24×7 Live News

Apdin News

നിക്ഷേപം രൂപയില്‍: ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം

Byadmin

Dec 3, 2025



ന്യൂദല്‍ഹി :ഇന്ത്യ–റഷ്യ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്ക് ഇന്ത്യയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളില്‍ രൂപയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ വലിയൊരു ഭാഗം രൂപയില്‍ തീര്‍പ്പാക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ഇത് ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുന്നുവെന്നതില്‍ സംശയമില്ല. രൂപാവിനിമയ വഴിയുള്ള വ്യാപാരം കൂടുതല്‍ വളരും.ഇന്ത്യയിലെ വലിയ പദ്ധതികളില്‍ റഷ്യന്‍ ബാങ്കുകളുടെ നിക്ഷേപ സാധ്യത കൂടും. ഇരുരാജ്യങ്ങളുടെയും സാമ്പത്തികബന്ധം അന്താരാഷ്‌ട്ര സമ്മര്‍ദങ്ങള്‍ക്കിടയിലും കൂടുതല്‍ സുസ്ഥിരമാകും. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ബിസിനസുകള്‍ക്കും പുതിയ അവസരങ്ങള്‍ ലഭിക്കും.
സ്‌ബെര്‍ബാങ്കിന്റെ ഇന്ത്യാ സിഇഒ ഇവാന്‍ നോസോവ് വ്യക്തമാക്കി, റഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കയറ്റുമതിക്കാര്‍ക്കും അവരുടെ ഇന്ത്യന്‍ യൂണിറ്റുകള്‍ക്കും രൂപയില്‍ വായ്‌പകള്‍ നല്‍കുന്ന സംവിധാനം ബാങ്ക് ശക്തമാക്കുകയാണെന്ന്. സ്‌ബെര്‍ബാങ്കിന്റെ ഇന്ത്യാ സിഇഒ ഇവാന്‍ നോസോവ് വ്യക്തമാക്കി
ഇന്ത്യയില്‍ നിന്നുള്ള വാങ്ങലുകള്‍ക്കായി അടവ് പിന്തള്ളിയ (ഡിഫര്‍ഡ് പേയ്‌മെന്റ്) രൂപാനാമമാത്ര ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ആരംഭിച്ചതായും അറിയിച്ചു. ഇതിലൂടെ റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ വലിയ അവസരം ലഭിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു
ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ അനതോളി പോപ്പോവ് വ്യക്തമാക്കി, ഇന്ത്യയില്‍ നിന്ന് വരുന്ന ഒരു ഷിപ്പ്‌മെന്റിന്റെ 100 ശതമാനവും സ്‌ബെര്‍ബാങ്ക് ഫിനാന്‍സ് ചെയ്യുമെന്ന്,ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ അനതോളി പോപ്പോവ് വ്യക്തമാക്കി. കൂടാതെ ഈ സംവിധാനത്തിലെ പലിശനിരക്ക് റൂബിള്‍ വായ്‌പകളേക്കാള്‍ കുറവായിരിക്കും എന്നും. ഇത് വ്യാപാരച്ചെലവ് കുറയ്‌ക്കുകയും ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

By admin