കോട്ടയം: ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എഡി എം നവീന്‍ബാബുവിന്‌റെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് നടി സീമ ജി നായര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റിനു കീഴെ കടുത്ത ഇടതു സൈബര്‍ ആക്രമണം
അദ്ദേഹത്തിനും കുടുംബത്തിനും നീതി കിട്ടിയോ ? ചില കേസുകളില്‍ 1,2,3..എന്നതുപോലെയാണ് കേസെടുപ്പു ജയിലിലടക്കലും, റിമാന്‍ഡില്‍ വെക്കലും, എല്ലാം ..നല്ലൊരുദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സ്വന്തം തെറ്റില്‍ അല്ല ജീവന്‍ ബലികൊടുക്കേണ്ടി വന്നത്.നഷ്ടപ്പെട്ടുപോയ ആ ജീവന്, ജീവിതത്തിന്, കുടുംബത്തിന് നീതികിട്ടുമോ..കാത്തിരുന്നു കാണാം .. എന്നായിരുന്നു ആദ്യ പോസ്റ്റ്. എന്നാല്‍ ഇത് ചില ഇടതു കേന്ദ്രങ്ങളെ പ്രകോപിപ്പിക്കുകയും സീമക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇതിന് മറുപടിയുമായി സീമ ഇന്നു രംഗത്തെത്തി.
പുതിയ പോസ്റ്റിന്‌റെ പൂര്‍ണ്ണരൂപം:
നമസ്‌ക്കാരം . ഞാനിന്നലെ ഇട്ട പോസ്റ്റിന്റെ പേരില്‍ കേട്ട തെറികള്‍ക്കു കണക്കില്ല . ഒരുപാട് അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നു ..എനിക്ക് ഒരു പോസ്റ്റിടാന്‍ അനുവാദം ഇല്ലേ ? കാണേണ്ട എന്നുള്ളവര്‍ കാണേണ്ട. അത്രയേ ഉള്ളു. നവീന്‍ സാര്‍ , ബിജെപിക്കാരനോ, കോണ്‍ഗ്രസ് അനുഭാവിയോ ആയിരുന്നില്ല. അദ്ദേഹം കൈക്കൂലി മേടിച്ചു എന്ന് നിങ്ങള്‍ അണികള്‍ ആണ് വന്നു കമന്റിടുന്നത്. അപ്പോള്‍ നിങ്ങളില്‍ ഒരുവനായ അദ്ദേഹം കുറ്റക്കാരന്‍ എന്ന് നിങ്ങള്‍ പറയുന്നു ..വേറെ പാര്‍ട്ടി ആണേല്‍ ജയിക്കാനായി വന്നു പറയുന്നതെന്ന് കരുതാം. ഇത് സ്വന്തം പാര്‍ട്ടിക്കാരന്‍. അദ്ദേഹവും,അദ്ദേഹത്തിന്റെ കുടുംബം അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നു.അങ്ങനെ ഒരാള്‍ മരണപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികസമയത്താണ് ഞാന്‍ പോസ്റ്റിട്ടത്. കുറെ കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തു ..പലരുടെയും പ്രൊഫൈല്‍ നോക്കിയപ്പോള്‍ ആണ് ..സൈബര്‍ അറ്റാക്ക് മനസിലായായത്. നിങ്ങള്‍ക്ക് ഒരു സ്ത്രീയെ തെറി വിളിക്കാന്‍ പാര്‍ട്ടി ചിഹ്നം ഉപയോഗിക്കേണ്ട കാര്യം ഉണ്ടോ?ഒറ്റ സംശയം ഉണ്ട്.നിങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു മാത്രമേ, മാനവും അഭിമാനവും ഉള്ളോ?. അവര്‍ക്കു വേണ്ടി മാത്രമേ ഇവിടെ നിയമം ഉള്ളോ?ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വരെയുണ്ട് തെറി വിളിച്ചവരില്‍. നിങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ കേസുകൊടുത്താല്‍ മാത്രമേ കേസെടുക്കകയുള്ളോ?അധിക്ഷേപം അതിരു കടക്കുന്നു.ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ എങ്ങനെ ഇങ്ങനെ നിങ്ങള്‍ക്ക് പറയാന്‍ കഴിയുന്നു ?കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത് തുടങ്ങിട്ട്.വൃത്തികേടുകള്‍ അത്രത്തോളം ഉണ്ട് ..എല്ലാപ്രൊഫൈലുകളും എടുത്തു വെച്ചിട്ടുണ്ട്.നോക്കാം നമ്മുക്ക്.