
കൊച്ചി : നാഷണൽ ഹൈവേയുടെ 6800 കോടി കിഫ്ബിയിൽ നിന്നെടുത്താണ് സർക്കാർ നൽകിയതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ . ഇന്ന് അതിന്റെ മാറ്റം നാട് മുഴുവൻ കാണാമെന്നും ജയരാജൻ പറഞ്ഞു.
‘ ഇതിന്റെ ഇരുവശങ്ങളിലുമായി എത്രയോ വ്യാപാര സ്ഥാപനങ്ങൾ വരികയാണ് . ഇപ്പോൾ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലും എത്രയാ തട്ടുകടകൾ . വൈകുന്നേരമാകുമ്പോൾ എത്രമാത്രം ഉത്സാഹത്തോടെയാണ് ജനങ്ങൾ ആ തട്ടുകടകളിലൊക്കെ പോയി ആഹാരം കഴിക്കുന്നത് .
നിങ്ങൾ വടക്ക് മുതൽ തെക്ക് വരെ നോക്കൂ , എത്രമാത്രം മാറ്റങ്ങളാണ് . ഈ നാഷണൽ ഹൈവേയ്‌ക്ക് ഉപയോഗിക്കുന്ന പണം കേരളം മുഴുവൻ വിന്യസിക്കുകയാണ് . ഈ ക്ഷേമപദ്ധതിയ്‌ക്ക് കൊടുക്കുന്ന പണം കേരളം മുഴുവനാണ് . ഇതിന്റെ ഫലമായി കേരളം വളരുന്നു, വികസിക്കുന്നു. അതിദരിദ്രർ ഇല്ലാത്ത കേരളമായി . ഇനി ദരിദ്രർ ഇല്ലാത്ത കേരളമാക്കണം ‘ – ഇ പി ജയരാജൻ പറഞ്ഞു.