• Thu. Oct 17th, 2024

24×7 Live News

Apdin News

നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ കാനഡയുടെ പക്കൽ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ട്രൂഡോ

Byadmin

Oct 17, 2024


ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതിന് യഥാര്‍ത്ഥ തെളിവ് തന്റെ സര്‍ക്കാര്‍ ഇന്ത്യക്ക് നല്‍കിയിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞദിവസം സമ്മതിച്ചു. വിദേശ രാജ്യങ്ങളുടെ കൈകടത്തലുകളെ സംബന്ധിച്ച് ഒട്ടാവയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.

” നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമായിരുന്നു ആ സമയത്ത് നടത്തിരുന്നത്. ഇന്ത്യ തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളു,കൂടുതൽ തെളിവുകൾ ആ ഘട്ടത്തിലുണ്ടായിരുന്നില്ല.”- ഇന്ത്യക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളെ പരാമർശിച്ച് ട്രൂഡോ പറഞ്ഞു. ഇന്ത്യ തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ സാധിക്കാതിരുന്നത് ഇതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയോട് തെളിവുകൾ നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തെളിവുകളെല്ലാം നൽകിയിരുന്നുവെന്നായിരുന്നു ട്രൂഡോയുടെ വാദം. ഇന്ത്യയുടെ പങ്കിന് ശക്തമായ തെളിവുകളുണ്ടെന്നും ട്രൂഡോ ഇന്നലെ ആരോപിച്ചിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.

ഇന്ത്യയുമായി ഇക്കാര്യങ്ങൾ പങ്കുവച്ചിരുന്നുവെന്നും എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് കൃത്യമായ തെളിവുകൾ നൽകിയിട്ടില്ലെന്ന് ട്രൂഡോ വ്യക്തമാക്കുന്നത്.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ തെളിവുകൾ നിരത്താൻ കനേഡിയൻ പ്രധാനമന്ത്രിയോട് ഇന്ത്യ ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വസ്തുതകൾ നിരത്താതെ അവകാശവാദങ്ങൾ മാത്രമാണ് കനേഡിയൻ സർക്കാർ തുടരുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കാനഡ കുറ്റം ചുമത്തിയതിന് ശേഷം, വിദേശകാര്യ മന്ത്രാലയം ഒരു രൂക്ഷമായ പ്രസ്താവന പുറത്തിറക്കി, ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കിടയിലും ട്രൂഡോ വോട്ട് ബാങ്ക് ചെയ്യുന്നതായി ആരോപിച്ചിട്ടും കാനഡ “നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഒരു ചെറിയ തെളിവും” പങ്കിട്ടിട്ടില്ലെന്ന് പറഞ്ഞു. രാഷ്‌ട്രീയവും കനേഡിയൻ മണ്ണിലെ വിഘടനവാദ ഘടകങ്ങളെ നേരിടാൻ വേണ്ടത്ര ചെയ്യുന്നില്ല.

ഒട്ടാവയിലെ തങ്ങളുടെ ഉന്നത ദൂതനെ ന്യൂഡൽഹി തിരിച്ചുവിളിക്കുകയും തിങ്കളാഴ്ച വൈകുന്നേരം ആറ് കനേഡിയൻ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തതോടെ നയതന്ത്ര തർക്കം രൂക്ഷമായിരിക്കുകയാണ്.



By admin