
പട്ന :ഓരോ ചുവടിലും തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും കെട്ടിപ്പൊക്കുന്ന നുണകള്‍ പൊളിച്ച് മുന്നേറുകയാണ് എന്‍ഡിഎ. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎ ഘടകകക്ഷി എല്‍ജെപിയുടെ നേതാവുമായി ചിരാഗ് പാസ്വാന്റെ വീട് സന്ദര്‍ശിച്ചു. നിതീഷ് കുമാറിനെ ചിരാഗ് പാസ്വാനും ഭാര്യയും ചേര്‍ന്ന് സ്വീകരിച്ചു.
ഇതോടെ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ചിരാഗ് പാസ്വാന് എതിര്‍പ്പുണ്ടെന്ന തേജസ്വി യാദവിന്റെ പ്രചാരണമാണ് പൊളിഞ്ഞുവീണത്. എന്‍ഡിഎ മുന്നണിയില്‍ ചിരാഗ് പാസാന്റെ എല്‍ജെപി 29 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.
തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം എന്‍ഡിഎയ്‌ക്ക് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയില്ലെന്നും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്നും തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ മോദി കഴിഞ്ഞ ദിവസം ബീഹാര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറാണ് പ്രഖ്യാപിച്ചതോടെ അതും പൊളിഞ്ഞു.