പട്ന : തെരഞ്ഞെടുപ്പ് അടുക്കവേ നിതീഷ് കുമാറിനെ കോൺഗ്രസിലേയ്‌ക്ക് ക്ഷണിച്ച് പൂർണിയ എംപി പപ്പു യാദവ് . കോൺഗ്രസ് പാർട്ടി മാത്രമേ അദ്ദേഹത്തെ ബഹുമാനിക്കൂ എന്നും, നിതീഷ് കോൺഗ്രസ് പാർട്ടിയിൽ ചേരാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നും പപ്പു യാദവ് കൂട്ടിച്ചേർത്തു. അങ്ങനെ ചെയ്താൽ പാർട്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്നും പപ്പു യാദവ് പറഞ്ഞു.
മഹാസഖ്യത്തിൽ ഐക്യമുണ്ടോ എന്ന ചോദ്യത്തിന് പപ്പു യാദവ് പറഞ്ഞു, “പപ്പു യാദവ് ഒറ്റയ്‌ക്ക് നിൽക്കുന്നതാകും എൻഡിഎയ്‌ക്ക് വലിയ വെല്ലുവിളി. ഐക്യത്തിന്റെ കാര്യത്തിൽ, മഹാസഖ്യത്തെക്കുറിച്ച് ഈ ചോദ്യം ചോദിക്കരുത്. മറിച്ച്, ബിജെപിയോട് ചോദിക്കണം. ബീഹാറിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി മഹാസഖ്യത്തിന് വോട്ട് ചെയ്യും.
ഛാത്തിന് ശേഷം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർ ബീഹാറിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തും. മഹാസഖ്യം ജീവിക്കുന്നുണ്ടോ മരിക്കുന്നുണ്ടോ എന്ന ആശങ്ക എല്ലാവരും അവസാനിപ്പിക്കണം . നവംബർ 14 ന് ശേഷമുള്ള ഫലങ്ങൾ പൊതുജനങ്ങൾ ആരോടൊപ്പമാണെന്ന് വെളിപ്പെടുത്തും.‘ പപ്പു യാദവ് പറഞ്ഞു.
എൻഡിഎയിൽ നിന്ന് വേർപിരിയില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. മുസാഫർപൂരിൽ ഇന്ന് നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . മുൻകാലങ്ങളിൽ കാര്യങ്ങൾ തെറ്റായി പോയിട്ടുണ്ടെന്നും എന്നാൽ അവ വീണ്ടും സംഭവിക്കില്ലെന്നും മഹാസഖ്യത്തിൽ പങ്കാളിയാകാൻ തന്നെ കിട്ടില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.