യെമെനില്‍ വധശിക്ഷയ്ക്ക് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കുമെന്നും അതിനാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളെ ബാധിക്കാതിരിക്കാന്‍ പൊതുചര്‍ച്ചകള്‍ വിലക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സുപ്രീംകോടതി, അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടിയിരുന്നു.