
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും മത്സരിക്കും.ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ജില്ലാ സെക്രട്ടറി വി ജോയ് വര്‍ക്കലയില്‍ വീണ്ടും ജനവിധി തേടും.കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത.
ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.എന്നാല്‍ വര്‍ക്കലയില്‍ വി ജോയ് തന്നെ മത്സരിച്ചില്ലെങ്കില്‍ സീറ്റ് നഷ്ടമാകുമെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്.
വി ജോയ് വീണ്ടും മത്സരിക്കുമ്പോള്‍ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വരും. തിരുവനന്തപുരം , കോവളം സീറ്റുകള്‍ സി പി എം ഏറ്റെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നു. കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍, പാറശ്ശാല- സി.കെ. ഹരീന്ദ്രന്‍, കാട്ടാക്കട-ഐ.ബി. സതീഷ്, നെയ്യാറ്റിന്‍കര- കെ.ആന്‍സലന്‍, ആറ്റിങ്ങല്‍- ഒ.എസ്. അംബിക, വാമനപുരം- ഡി.കെ. മുരളി, വട്ടിയൂര്‍ക്കാവ്- വി.കെ. പ്രശാന്ത്, നേമം- വി.ശിവന്‍കുട്ടി, അരുവിക്കര- ജി.സ്റ്റീഫന്‍ എന്നിവരാണ് വീണ്ടും മത്സരിക്കുക.