തിരുവനന്തപുരം: നിയമസഭയിൽ ദിവ്യാംഗരെ അപമാനിച്ച് പി. പി ചിത്തരഞ്ജൻ എംഎൽഎ. വളരെ നിലവാരം കുറഞ്ഞ പരാമർശം നടത്തിയതിന് പിന്നാലെ മോശമായ ആംഗ്യവും കാണിച്ചു. ഒടുവിൽ താൻ വലിയ കേമത്തം പറഞ്ഞുവെന്ന രീതിയിൽ സീറ്റിൽ ഇരുന്ന ചിത്തരഞ്ജൻ പൊട്ടിച്ചിരിക്കുന്നുമുണ്ട്.
‘രണ്ട് കയ്യില്ലാത്ത ഒരാൾ ചന്തിയിൽ ഉറുമ്പ് കയറിലാൽ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാർ നമ്മുടെ പ്രതിപക്ഷം ഇപ്പോൾ ഇവിടെ നിൽക്കുന്നത്’ എന്നായിരുന്നു എംഎൽഎയുടെ വാക്കുകൾ. കഴിഞ്ഞ ദിവസം ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. എട്ടരക്കട്ടിവച്ച പൊലെ എന്നായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷാംഗത്തെ പരിഹസിച്ചത്.
ഇത്തരം പരാമർശങ്ങൾ സ്പീക്കർ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.