തിരുവനന്തപുരം: ഗവർണർ വി.ഡി. സതീശൻ സർക്കാരിന്റെ നയം ‘എന്റെ സർക്കാർ’ എന്ന് ആവർത്തിച്ചുതന്നെ മുഴുവൻ വായിച്ചെങ്കിലും ചട്ടപ്രകാരം നിർബന്ധമായ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കാൻ നിയമസഭ തയാറായില്ല.
സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാരം, കേന്ദ്ര സർക്കാരിന്റെ ഉത്തവ് പ്രകാരം ചട്ടമനുസരിച്ച് വന്ദേമാതരം പൂർണ്ണമായി ആലപിച്ചിരുന്നു. ഇത് ചിലർ വിവാദമാക്കി. തുടർന്നാണ് ഇന്ന് നയപ്രസംഗ വേളയിൽ വന്ദേമാതരം ആലപിക്കുന്നതിനു പകരം പോലീസ് ബാൻഡിന്റെ വായനയായിരുന്നു. അതും മുഴുവൻ വായിച്ചില്ല.
സർക്കാരിനു വേണ്ടി ഗവർണർ നയപ്രസംഗം നടത്തുമ്പോൾ ഒരുക്കങ്ങളുടെ ഭാഗമായി, സർക്കാർ ചട്ട പ്രകാരം വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന് ലോക്ഭവൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശം സ്പീക്കർക്ക് നൽകിയത് വന്ദേമാതരം ആദ്യ രണ്ടു ഖണ്ഡിക ബാൻഡ് മ്യൂസിക്ക് ആയി പാടിയാൽ മതി എന്നായിരുന്നു. ഏറെ കൂടിയാലോചനകൾക്ക ശേഷം നിയമസഭാ സെക്രട്ടറിക്ക് സ്പീക്കർ നിർദ്ദേശം നൽകി. സതീശൻ സർക്കാർ ആരുടെ സമ്മർദ്ദത്താലാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ബിജെപിയുടെ പ്രതികരണം വന്നുകഴിഞ്ഞു. എംഎൽഎ: വി. മുരളീധരൻ പ്രതിഷേധ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ഗവർണ്ണർ പക്ഷേ വന്ദേമാതരം പൂർണ്ണമായി ആലപിക്കാഞ്ഞതിൽ തത്സമം പ്രതിഷേധിക്കാനൊന്നും തയാറായില്ല. വന്ദേമാതരത്തിനു ശേഷം ദേശീയ ഗാനമായിരുന്നു. ഈ രണ്ടു ചടങ്ങിലും ഇടയിൽ തടസമുണ്ടാക്കരുതെന്ന ചട്ടപ്രകാരമായിരുന്നു ഇത്.
എന്നാൽ, നിയമസഭയിൽ സംഭവിച്ച വിഷയത്തിൽ ഔദ്യോഗികമായി പ്രതികരണം അറിയിക്കുമെന്നാണ് അറിയുന്നത്.
ദേശീയ ഗാനത്തിനെയും വന്ദേമാതരത്തെയും അപമാനിക്കുന്നതും അനാദരിക്കുന്നതും ചട്ടപ്രകാരം കുറ്റകരമാണ്. കേന്ദ്ര സർക്കാരിന്റെ ഉത്തരവും വിജ്ഞാപനവും മാത്രമല്ല ലംഘിച്ചിരിക്കുന്നത്, ഈ വിജ്ഞാപനത്തിന് കാരണമായത് സുപ്രീം കോടതി ഉൾപ്പെടെ വിവിധ കോടതികളുടെ ഉത്തരവുകളാണ്.
വി. മുരളീധരൻ എംഎൽഎ
ബിജെപി നേതാവ് വി. മുരളീധരൻ എംഎൽഎയുടെ പ്രസ്താവന:”ബഹു.ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല…
ഇത് ലോക്ഭവനോടും ബഹു.ഗവർണറോടുമുള്ള അവഹേളനമാണ്…
150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു…
ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തം…
ദേശീയഗീതം മതനിരപേക്ഷതയ്‌ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്…
1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണം…
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,”