• Mon. Jan 13th, 2025

24×7 Live News

Apdin News

നിയമസഭയുടെ ‘മോഡല്‍ പാര്‍ലമെന്റില്‍’ അതിഥിയായി സ്‌ഫോടനക്കേസില്‍ യു.എ.പി.എ ചുമത്തപ്പട്ട പ്രതിയും

Byadmin

Jan 13, 2025


തിരുവനന്തപുരം: നിയമസഭയുടെ കീഴിലുള്ള പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മോഡല്‍ പാര്‍ലമെന്റില്‍ തീവ്രവാദക്കേസില്‍ യു.എ.പി.എ ചുമത്തപ്പട്ട പ്രതിയും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായ രണ്ടുപേരെ ഇന്റര്‍വ്യൂ ചെയ്ത് മദനിയക്ക് അനുകൂലമായി മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിന് കേസില്‍ കുടുങ്ങിയ കെ കെ ഷാഹിനയാണ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ നടക്കുന്ന മോഡല്‍ പാര്‍ലമെന്റില്‍ അതിഥിയായി എത്തുന്നത്.

എന്തു മാനദണ്ഡത്തിന്റ അടിസ്ഥാനത്തിലാണ് മാധ്യമ രംഗത്ത് ദൂരൂഹതയുടെ ചരിത്രമുളള ഒരാളെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അന്തരാഷ്‌ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ചയാള്‍ എന്ന നിലയിലാണ് ക്ഷണിച്ചിരിക്കുന്നത് എന്നാണ് വിശദീകരണം. കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് എന്ന ന്യൂയോര്‍ക്കിലെ സ്വകാര്യ പേപ്പര്‍ സംഘടന നല്‍കുന്ന പുരസക്കാരമാണിത്.

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡല്‍ പാര്‍ലമെന്റ് മത്സരങ്ങളുടെ വിജയികള്‍ പങ്കെടുക്കുന്ന മോഡല്‍ പാര്‍ലമെന്റും സംസ്ഥാനതല ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ക്യാമ്പും13, 14, 15 തീയതികളിലാണ് നടക്കുക. പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യം. എം.എല്‍.എ അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഡോ. ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍, പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, എസ്.ആര്‍ ശക്തിധരന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്്ഘാടനം ചെയ്യുന്ന ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ക്യാമ്പിലാണ് ഷാഹിന പങ്കെടുക്കുക.എ.എ. റഹിം എം.പി, കേരള സര്‍വകലാശാല മുന്‍ പ്രോവൈസ് ചാന്‍സലര്‍ ഡോ.ജെ. പ്രഭാഷ്, ഭ്രരതനാട്യം നര്‍ത്തകി ഡോ. രാജശ്രീ വാരിയര്‍, മനോരോഗ വിദഗ്ധന്‍ ഡോ.അരുണ്‍ ബി. നായര്‍, മലയാളം മിഷന്‍ മുന്‍ മേധാവി, പ്രൊഫസര്‍ ഡോ.സുജ സൂസന്‍ ജോര്‍ജ് എന്നിവരും വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.



By admin