
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.കെ ശശീന്ദ്രനും താനും മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ തോമസ്. ശരത് പവാര്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ എംഎല്‍എമാര്‍ തുടരും. എന്‍സിപിയില്‍ തര്‍ക്കങ്ങളില്ല.
ശരത് പവാര്‍ കേരള നേതാക്കളെ മുംബയിലേക്ക് വിളിപ്പിച്ചിരുന്നു.എലത്തൂരില്‍ ഒരിക്കല്‍ കൂടി എ കെ ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതും കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ വന്നതും തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായി നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതും കാരണമാണ് ശരത് പവാര്‍ വിളിപ്പിച്ചത്. ഇതില്‍ ആദ്യ രണ്ട് കാര്യങ്ങളിലും
ശരത് പവാറുമായുള്ള ചര്‍ച്ചയില്‍ വ്യക്തത വന്നെന്ന് തോമസ് കെ തോമസ് പറഞ്ഞു.
എന്നാല്‍ മറ്റു ചില കാര്യങ്ങളാണ് ചര്‍ച്ചചെയ്തത് എന്ന രീതിയിലാണ് എ കെ ശശീന്ദ്രന്‍ യോഗ ശേഷം പ്രതികരിച്ചത്. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ചോദിക്കുന്നില്ല എന്ന് ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് പി സി ചാക്കോ പറഞ്ഞു.