• Sun. Mar 8th, 2026

24×7 Live News

Apdin News

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

Byadmin

Mar 8, 2026



പറവൂർ : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ഘണ്ടാകർണ്ണൻ വെളി കരയിൽ ചെത്തിക്കാട് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഏലൂർ എഫ്.എ.സി.ടി മാര്ഴക്കറ്റിന് പുറകുവശം, തായങ്കരി അലൻ മോറിസ് (27) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ, അരുൾ ആർ.ബി കൃഷ്ണയാണ് ഉത്തരവിട്ടത്.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വധശ്രമം, കഠിന ദേഹോപദ്രവം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തല്ഴ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ജൂലായിൽ നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിെ പ്രതിയായതിനെ തുടർന്നാണ് നടപടി.

By admin