• Sat. Jun 7th, 2025

24×7 Live News

Apdin News

നിര്‍മ്മിത ബുദ്ധി കാരണം 75 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

Byadmin

Jun 3, 2025


ന്യൂദല്‍ഹി: നിര്‍മ്മിത ബുദ്ധി കാരണം ഭാവിയില്‍ ലോകത്തിലെ ജനസംഖ്യ ആകെ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്റെ പ്രവചനം. അമേരിക്കയിലെ ഒക്ലഹോമ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ഇന്ത്യക്കാന്‍ സുഭാഷ് കാക് ആണ് ഈ പ്രവചനം നടത്തിയത്. 75 വര്‍ഷം കഴിയുമ്പോള്‍, 2300 ഓടെ ജനസംഖ്യ 10 കോടിയായി മാറും.

നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലോകത്ത് വ്യാപകമാകുമെന്നും അതോടെ ഇപ്പോള്‍ 800 കോടി വരുന്ന ലോകത്തെ ജനസംഖ്യ വെറും 10 കോടി മാത്രമായി ചുരുങ്ങുമെന്നാണ് സുഭാഷ് കാക് പറയുന്നത്. കൊല്ലവര്‍ഷം 2300 ആകുമ്പോഴേക്കും ലോകജനസംഖ്യ ഇങ്ങിനെ ഞെരുങ്ങുമെന്നാണ് സുഭാഷ് കാക് പറയുന്നത്.

നിര്‍മ്മിത ബുദ്ധി കാരണം തൊഴിലില്ലായ്മ വര്‍ധിക്കുമെന്ന് സുഭാഷ് കാക് പറയുന്നു. തൊഴിലില്ലായ്മ കാരണം കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് വലിയ പ്രശ്നമായി മാറും. കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് ഏറ്റവും ഭാരിച്ച ചെലവുള്ള കാര്യമായി മാറുമെന്നും അതിനാല്‍ കുഞ്ഞുങ്ങളെ വേണ്ടെന്ന് വെയ്‌ക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

 



By admin