മലപ്പുറം : നിലമ്പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ മത്സര രംഗത്തുളളത് 12 പേര്‍.ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി പി.വി. അന്‍വറാണ്. 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട് അന്‍വറിന് . 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
സിപിഎം സ്ഥാനാര്‍ത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്.9 ലക്ഷം രൂപയുടെ ബാധ്യതയും ക്രിമിനല്‍ കേസുകളുമുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയുണ്ട്. 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്.രണ്ട് കേസുകള്‍ നിലവിലുണ്ട്
സൂക്ഷ്മ പരിശോധനയും കടന്ന് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയവും പൂര്‍ത്തിയാകുമ്പോഴേ മത്സരത്തിന്റെ അന്തിമ ചിത്രം വ്യക്തമാക്കുകയുള്ളൂ.