• Wed. Dec 17th, 2025

24×7 Live News

Apdin News

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് ‘ഫാർമ’ ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Byadmin

Dec 17, 2025



യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ വെബ് സീരിസ് ‘ഫാർമ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.

ബോളിവുഡ് ഇതിഹാസം രജത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ‘ഫാർമ’ ഡിസംബർ 19 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. പി.ആർ. അരുണ്‍ ആണ് ഈ വെബ് സീരിസ് രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഈ മെഡിക്കൽ ഡ്രാമ, Moviee Mill – ൻ്റ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത് .

കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു.

ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദൻ രാമാനുജത്തിന്റെ മനോഹരമായ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ഒരു പുതുമയാർന്ന അനുഭവം സമ്മാനിക്കുന്നു.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാസന്ദർഭങ്ങൾ നിറഞ്ഞ ഈ വെബ് സീരീസ് ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു.

By admin