
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. ലഹരിമരുന്ന് ഉപയോഗിച്ചോ എന്നറിയാനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നു ഇവരെ വൈദ്യ പരിശോധനയ്‌ക്കു വിധേയരാക്കി.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണു റെയ്‌ഡ് നടത്തിയത്. ‘ജെൻ ഇസഡ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 19 നും 23 നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിഭാഗവും ബെംഗളൂരുവിൽ നിന്നുള്ള കോളേജ് വിദ്യാർഥികളും ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചതായി പോലീസ് പറഞ്ഞു ചോദ്യം ചെയ്യുന്നതിനായി അധികൃതർ സംഘാടകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.