• Sun. Sep 14th, 2025

24×7 Live News

Apdin News

നിഹാല്‍ സരിനെ വീഴ്‌ത്തി അലിറെസ ഫിറൂഷ; നാല് പേര്‍ ഒന്നാം സ്ഥാനത്ത്, നിഹാലും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്

Byadmin

Sep 14, 2025



സമര്‍ ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നിഹാല്‍ സരിനെ ഒമ്പതാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറൂഷ വീഴ്‌ത്തി. റാപ്പിഡ് ചെസില്‍ കൂടി വിദഗ്ധരായ രണ്ടു പേരുടെ പോരാട്ടം നിറയെ ആക്രമണവും പ്രതിരോധവും നിറഞ്ഞതായിരുന്നു. ശരിയ്‌ക്കും പരസ്പരമുള്ള കടുത്ത ആക്രമണമായിരുന്നു കണ്ടത്. പക്ഷെ ഒടുവില്‍ നിഹാല്‍ സരിന്‍ തോല്‍ക്കുകയായിരുന്നു. ഈ തോല്‍വി നിഹാല്‍ സരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

ജര്‍മ്മനിയുടെ മതിയാസ് ബ്ലൂബോമിന് സമനില ലഭിച്ചതോടെ ആറര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ജര്‍മ്മനിയുടെ തന്നെ വിന്‍സെന്‍റ് കെയ്‌മര്‍ കഴിഞ്ഞ അഞ്ച് റൗണ്ടുകളില്‍ തുടര്‍ച്ചയായ ജയം നേടിയതോടെ ആറര പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി.ഒമ്പതാം റൗണ്ടില്‍ ഇറാന്റെ പര്‍ഹാം മഗ്സൂദലുവിനെയാണ് തോല്‍പിച്ചത്. ഡച്ച് താരം അനീഷ് ഗിരിയും തകര്‍പ്പന്‍ ജയത്തോടെ ആറല പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി. ജോര്‍ദ്ദന്‍ വാന്‍ ഫോറസ്റ്റിനെയാണ് അനീഷ് ഗിരി ഒമ്പതാം റൗണ്ടില്‍ തോല്‍പിച്ചത്.

ഇതുവരെ ടൂര്‍ണ്ണമെന്‍റില്‍ ഒന്നാമതായ നിഹാല്‍ സരിന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അര്‍ജുന്‍ എരിഗെയ്സിയും ആറ് പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.അതേ സമയം പ്രജ്ഞാനന്ദയ്‌ക്ക് അഞ്ചര പോയിന്‍റേ ഉള്ളൂ. ഒമ്പതാം റൗണ്ടില്‍ പ്രജ്ഞാനന്ദയും സമനില നേടിയിരുന്നു. ഗുകേഷ് വെറും നാല് പോയിന്‍റുകളോടെ വളരെ പിന്നിലാണ്.

 

By admin