പത്തനംതിട്ട : നീറ്റ് പരീക്ഷ എഴുതാന്‍ വ്യാജ ഹാള്‍ ടിക്കറ്റ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയെന്നാണ് മൊഴി. ഈ പശ്ചാത്തലത്തില്‍ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്യും.
വിദ്യാര്‍ത്ഥിയുടെ മാതാവ് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെത്തി പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയിരുന്നു.ഇതിനായി പണം ജീവനക്കാരിയെ ഏല്‍പ്പിക്കുകയും ചെയ്തു.
അക്ഷയ സെന്റര്‍ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാള്‍ ടിക്കറ്റ് അയച്ചുകൊടുത്തതെന്നാണ് മൊഴി. ഇതിന്റെ വിവരങ്ങള്‍ പത്തനംതിട്ട പൊലീസ് നെയ്യാറ്റിന്‍കര പൊലീസിന് കൈമാറിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ നടന്ന നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാര്‍ഥിയാണ് പിടിയിലായത്. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററില്‍ ആണ് വിദ്യാര്‍ഥി വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയത്. പിന്നാലെ പരീക്ഷയുടെ സെന്റര്‍ ഒബ്സര്‍വര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് വിദ്യാര്‍ഥിയെ കസ്റ്റഡിയില്‍ എടുത്തത്.