കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ കാവിലെ വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു . ഇതുപോലെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു . അതേസമയം, പി പി ദിവ്യയുടെ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും പോസിറ്റീവ് വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ ഇടം നല്‍കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടെ നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ക്ക് കൂടി സമയം മാധ്യമങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പരാമര്‍ശം എത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ചോദിച്ച മന്ത്രി സെലക്ട് വിവാദങ്ങളാണ് മാധ്യമങ്ങള്‍ക്ക് താല്പര്യമെന്നും കൂട്ടിച്ചേര്‍ത്തു.
The post നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി രാജീവ് appeared first on ഇവാർത്ത | Evartha.