അംബാല : നുണ , വഞ്ചന എന്നിവയാണ് പാകിസ്ഥാന്റെ ആയുധങ്ങളെന്ന് ഹരിയാന മന്ത്രി അനിൽ വിജ്. ഭാവിയിൽ ഏതെങ്കിലും ഭീകരാക്രമണം നടന്നാൽ അത് രാജ്യത്തിനെതിരായ ആക്രമണമായി കണക്കാക്കുമെന്നും ആക്രമണം നടന്നാലുള്ള അതേ രീതിയിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നുണ, വഞ്ചന എന്നിവയാണ് അവരുടെ ആയുധങ്ങൾ. ഇന്നലെ വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടും അവർ അത് ലംഘിച്ചു. നമ്മുടെ നേതൃത്വം ഇനി ഇതിൽ സൂക്ഷ്മ നിരീക്ഷണം നടത്തും. നമ്മുടെ മൂന്ന് സേനകളും ഇതിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. ഏത് സമയത്തും എന്ത് ചെയ്യണമെങ്കിലും, അവർ അതിന് പൂർണ്ണമായും തയ്യാറാണെന്നും അനിൽ വിജ് പറഞ്ഞു.
പാകിസ്ഥാന് സ്വന്തം ഭാഷയിൽ മറുപടി നൽകിയോ എന്ന് ചോദിച്ചപ്പോൾ രാജ്യത്തിന്റെ താൽപ്പര്യത്തിനാണ് പരമ പ്രാധാന്യം നൽകുന്നത്. നമുക്ക് നമ്മുടെ രാജ്യമാണ് ആദ്യം വേണ്ടത്, അതിനാൽ രാജ്യത്തിന്റെയും താൽപ്പര്യത്തിന്റെയും കാര്യത്തിൽ അത് ചെയ്യും. ഏതെങ്കിലും തീവ്രവാദ ആക്രമണം നടന്നാൽ, അത് രാജ്യത്തിനെതിരായ ആക്രമണമായി കണക്കാക്കുമെന്നും രാജ്യത്തിന് നേരെ ആക്രമണം നടക്കുമ്പോൾ നൽകുന്ന അതേ രീതിയിൽ തന്നെ അതിന് മറുപടി നൽകുമെന്നുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.