തിരുവനന്തപുരം: നെടുമങ്ങാട്ട് നിയന്ത്രണം വിട്ട കാര്‍ കിള്ളിയാറിലേക്ക് മറിഞ്ഞ് അപകടം. 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.
മഞ്ച സ്വദേശികളായ ആദിത്യനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.