തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറി ജീവനക്കാരെ കാട്ടുപന്നി ആക്രമിച്ചു. കോട്ടൂർ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റൻ്റ് രാജേന്ദ്രൻ കാണി, ഷൈജു സതീശൻ എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തലയിലും കൈയിലും വയറിലുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. ഡ്യൂട്ടിക്കിടയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞുവീണാണ് പരിക്കേറ്റത്.