• Sat. Jan 24th, 2026

24×7 Live News

Apdin News

നെയ്യാറ്റിന്‍കരയിലെ ഒന്നര വയസുകാരന്റെ മരണം:അമ്മയെ ചോദ്യം ചെയ്യണമെന്ന് അറസ്റ്റിലായ അച്ഛന്‍ ഷിജിന്റെ മാതാപിതാക്കള്‍

Byadmin

Jan 24, 2026



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ അമ്മയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റിലായ അച്ഛന്‍ ഷിജിന്റെ മാതാപിതാക്കള്‍. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഷിജിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മകന്‍ ചെയ്തതല്ല കൊലപാതകമെന്നാണ് എന്നാണ് ഷിജിന്റെ മാതാപിതാക്കള്‍ പറയുന്നത്. കുഞ്ഞിനെ പൂര്‍ണസമയവും പരിപാലിക്കുന്നത് മരുമകളാണെന്നും അവര്‍ അറിയാതെ ഇത് സംഭവിക്കില്ല എന്നും ഷിജിന്റെ മാതാപിതാക്കള്‍ പറയുന്നു.

കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ട് മാസങ്ങളായി. അതിലും അന്വേഷണം വേണം. അടിവയറ്റില്‍ ക്ഷതമേല്‍പിച്ചതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഷിജിന്റെ മാതാപിതാക്കള്‍ ഇത് അംഗീകരിക്കുന്നില്ല.

നെയ്യാറ്റിന്‍കര കവളാകുളത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ കഴിഞ്ഞ പതിനാറിനാണ് മരിച്ചത്. വായില്‍ നുരയും പതയും വന്ന നിലയില്‍ ആദ്യം ഇഹാനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്‌ക്ക് എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് അയച്ചു. അവിടെ എത്തും മുമ്പ് കുഞ്ഞ് മരിച്ചു.

By admin