• Sun. Aug 24th, 2025

24×7 Live News

Apdin News

നെയ്‌യാറ്റിന്‍കരയില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍

Byadmin

Aug 24, 2025



തിരുവനന്തപുരം: നെയ്‌യാറ്റിന്‍കരയില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശിനിയാണ് അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്‌യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്.

വിവാഹിതയായ അഞ്ജലി ജോലിസൗകര്യാര്‍ഥം നെയ്‌യാറ്റിന്‍കരയിലെ ഒരുവീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു. സ്ഥാപനത്തിലെ നാലുപേര്‍ ആയിരുന്നു ഇവരോടൊപ്പം മുറിയില്‍ താമസിച്ച് വന്നത്. വെള്ളിയാഴ്‌ച രാത്രിഡ്യൂട്ടി ചെയ്‌ത അഞ്ജലിക്ക് ശനിയാഴ്‌ച അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയി. സംഭവസമയം അഞ്ജലി മാത്രമാണ് താമസസ്ഥലത്തുണ്ടായിരുന്നത്.

ഏറെനേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം നിന്ന് ഞാന്‍ പോകുന്നു എന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.മരണ കാരണംവ്യക്തമല്ല.

By admin