തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധിക്കേസില്‍ ഗോപന്റെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശം. പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നല്‍കി. കുടുംബാംഗങ്ങളുടെ രണ്ടാം മൊഴിയെടുപ്പ് ഉടന്‍ ഉണ്ടായേക്കും.
കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങള്‍ കൊണ്ട് മൂടിയിരുന്നു. അടക്കം ചെയ്ത കല്ലറ വിപുലീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.