• Wed. Jan 15th, 2025

24×7 Live News

Apdin News

നെയ്യാറ്റിന്‍കര സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല, അനിശ്ചിതത്വം തുടരുന്നു

Byadmin

Jan 15, 2025


തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. സംഭവത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗോപന്‍ സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ സമാധി പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ.

പ്രദേശത്തെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിശേധങ്ങള്‍ പരിഗണിച്ച് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. വിഷയത്തില്‍ ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.

By admin