• Sat. Dec 6th, 2025

24×7 Live News

Apdin News

നെഹ്രുവിനോട് അത്രയ്‌ക്ക് സ്നേഹമുള്ളവർ എന്തുകൊണ്ടാണ് പേരിനൊപ്പം നെഹ്രുവെന്ന് ചേർക്കാത്തത് : ചോദ്യമുന്നയിച്ച് ബിജെപി

Byadmin

Dec 6, 2025



ന്യൂദൽഹി : ജവഹർലാൽ നെഹ്രുവിനെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നുവെന്ന സോണിയയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി . മുൻ പ്രധാനമന്ത്രിയോട് അവർക്ക് അത്രയും ബഹുമാനമുണ്ടായിരുന്നെങ്കിൽ, കുടുംബ പരമ്പരയിൽ നെഹ്‌റു എന്ന കുടുംബപ്പേര് അവർ ചേർക്കുമായിരുന്നു എന്ന് ബിജെപി വക്താവ് ടോം വടക്കൻ പറഞ്ഞു.

‘ നെഹ്‌റുവിന്റെ സംഭാവനകളെ കുറച്ചുകാണുന്നവരാണ് അവർ. അല്ലാതെ അത് ചെയ്യുന്നത് ബിജെപിയോ നിലവിലെ സർക്കാരോ അല്ല. അഴിമതികൾ മുതൽ 1962 ലെ ചൈന-ഇന്ത്യ യുദ്ധം വരെ നെഹ്‌റുവിന്റെ തെറ്റ് മറച്ചുവെക്കാൻ ശ്രമിക്കുന്നു . നെഹ്‌റുവിനെക്കാൾ ഗാന്ധി കുടുംബപ്പേര് ഉപയോഗിക്കാൻ അവർ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, എവിടെയോ ഒരു പ്രശ്‌നമുണ്ട്,” ടോം വടക്കൻ പറഞ്ഞു.

ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വെളിച്ചത്തിന്റെ ദീപസ്തംഭമാണ് നെഹ്‌റുവെന്നും അങ്ങനെയുള്ള ആളെ ചെറുതാക്കി കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമാണ് സോണിയ പറഞ്ഞത്.

 

By admin