നേപ്പാളില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാത്രി 8.30ന് സത്യപ്രതിജ്ഞ നടക്കും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ രാഷ്ട്രപതി പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.
രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍, സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. നേപ്പാളിലെ ജെന്‍സീ പ്രക്ഷോഭകര്‍ സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ രംഗത്തുള്ളവര്‍ തല്‍ക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭത്തെ തുടര്‍ന്നാണ് ശര്‍മ്മ ഒലിയുടെ സര്‍ക്കാര്‍ രാജിവച്ചത്.