
കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു.
തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് ഭദ്രാപൂരില്‍ എത്തിയതായിരുന്നു വിമാനം. രാത്രി 9.08 ഓടെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി എന്നാണ് റിപ്പോർട്ടുകൾ. തൊട്ടടുത്തുള്ള അരുവിക്ക് സമീപമുള്ള പുല്മേട്ടിലാണ് വിമാനം നിന്നത്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
മുമ്പ് പലതവണ നേപ്പാളിൽ വിമാനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 ജൂലായിൽ, കാഠ്‌മണ്ഡുവിൽ നിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസിന്റെ ഒരു ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേരാണ് മരിച്ചത്. 2023 ജനുവരിയിൽ, യെതി എയർലൈൻസിന്റെ ഒരു ATR 72 പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും മരിച്ചിരുന്നു.
Jhapa, Nepal: Buddha Air confirmed that its ATR aircraft operating from Kathmandu veered off the runway while landing at Bhadrapur Airport in Nepal.
All 51 passengers and 4 crew members are safe. The aircraft reportedly stopped about 300 meters east of the runway. pic.twitter.com/ZKxJqrAF9h
— Osint World (@OsiOsint1) January 2, 2026

Jhapa, Nepal: Buddha Air confirmed that its ATR aircraft operating from Kathmandu veered off the runway while landing at Bhadrapur Airport in Nepal.
All 51 passengers and 4 crew members are safe. The aircraft reportedly stopped about 300 meters east of the runway.