
നേമം: 2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപിക്ക് നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത മണ്ഡലമാണ് നേമം. 2021-ൽ വി. ശിവൻകുട്ടിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചെങ്കിലും വീണ്ടും രാജഗോപാലിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കളത്തിലിറങ്ങുന്നത്.
ഒരു മഹായുദ്ധത്തിന് തന്നെയാണ് നേമം വീണ്ടും സാക്ഷിയാകുന്നത്. ബിജെപിക്ക് കേരള നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത ഈ മണ്ണിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ എൻഡിഎ ശ്രമിക്കുമ്പോള്‍ കോട്ട നിലനിര്‍ത്താനാണ് ശിവന്‍കുട്ടിയുടെ ശ്രമം. കോണ്‍ഗ്രസ് ശബരീനാഥനെ തന്നെ ഇറക്കുമ്പോള്‍ ഇവിടുത്തെ പോര് കേരളമാകെ ശ്രദ്ധിക്കുന്ന പോരായി മാറുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമാണ് ബിജെപി കാണുന്ന ഒരു അനുകൂല ഘടകം. 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭൂരിഭാഗം കോർപ്പറേഷൻ വാർഡുകളും ബിജെപി പിടിച്ചെടുത്തു. ഇത് താഴെത്തട്ടിലുള്ള സംഘടനാ ശക്തിയെ കാണിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അദ്ദേഹം നേടിയ വലിയ മുന്നേറ്റമാണ് ബിജെപിയുടെ മറ്റൊരു അനുകൂല ഘടകം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് രാജീവ് ചന്ദ്രശേഖറിനെ നേമത്തെ ഒന്നാമന്‍ ആക്കുന്നത്.
2024-ൽ ശശി തരൂരിനോട് തോറ്റെങ്കിലും, നേമം മേഖലയില്‍ രാജീവ് നേടിയത് 45.8% വോട്ടുകളാണ്. തരൂരിനേക്കാൾ വലിയ ലീഡ് അദ്ദേഹം ഇവിടെ പിടിച്ചു. ഈ വോട്ടുകൾ ചോരാതെ നിലനിർത്താനാണ് ബിജെപിയുടെ ശ്രമം.
കേരളത്തിൽ ഇടതുതരംഗം വീശിയടിച്ച 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും ബിജെപി നേമത്ത് ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു. ഇതിനൊപ്പം ശക്തമായ ഭരണവിരുദ്ധവികാരം കൂടി അലയടിക്കുമ്പോള്‍ ബിജെപിക്ക് പ്രതീക്ഷകൾ ഏറെയാണ്. ശബരീനാഥന്‍ ഉയര്‍ത്തുന്ന പോര് ഇടത് കോട്ടയിലാണ് വിള്ളല്‍ വീഴ്‌ത്തുക എന്ന് കരുതുന്നു.
കഴിഞ്ഞ തവണ ശിവന്‍കുട്ടിയ്‌ക്ക് അതീവരഹസ്യമായി ന്യൂനപക്ഷവോട്ടുകള്‍ ഒന്നിച്ച് കിട്ടുന്ന സ്ഥിതിവിശേഷമുണ്ടായിരുുന്നു. ഇക്കുറി ന്യൂനപക്ഷം ആശയക്കുഴപ്പത്തിലാണ്. കാരണം കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമി ബന്ധം ശക്തമാണ്. ഇത് തന്നെയാണ് രാജീവ് ചന്ദ്രശേഖറിന് മുന്‍തൂക്കം നല്‍കുന്നത്. ഒരു ശക്തമായ ത്രികോണ മത്സരം നടന്നാൽ ന്യൂനപക്ഷവോട്ടുകള്‍ ശിവന്‍കുട്ടിയും ശബരിനാഥനുമായി ചിതറിപ്പോകുമ്പോള്‍ ബിജെപി വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീഴുകയും ചെയ്യും. യുഡിഎഫ് വോട്ടുകൾ കുറഞ്ഞാലും അത് രാജീവ് ചന്ദ്രശേഖറിന് ഗുണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
സാധാരണക്കാരായ വോട്ടർമാരെ സംബന്ധിച്ച് പണപ്പെരുപ്പവും പെട്രോൾ-ഗ്യാസ് വിലക്കയറ്റവും തിരഞ്ഞെടുപ്പിലെ നിർണ്ണായക ഘടകങ്ങളാണ്. രാജീവ് ചന്ദ്രശേഖർ തന്റെ കാമ്പെയ്‌നുകളിൽ പ്രധാനമായും ഉന്നയിക്കുന്നത് ഈ വിഷയമാണ്.