• Wed. Apr 2nd, 2025

24×7 Live News

Apdin News

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Byadmin

Mar 31, 2025


എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

By admin