ലണ്ടന്‍: നൂനോ എസ്പിരിറ്റോയെ പുറത്താക്കിയതിനെ തുടര്‍ന്ന് നോട്ടിങ്ഹാം ഫോറസ്റ്റ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുന്‍ ടോട്ടന്‍ഹാം പരിശീലകനായ ആസ്ട്രേലിയന്‍ കോച്ച് ആംഗെ പോസ്റ്റെകോഗ്ലുവിനെയാണ് ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്.
പോസ്റ്റെകോഗ്ലുവിന്റെ നേതൃത്വത്തില്‍ ടോട്ടന്‍ഹാം കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗ് ജേതാക്കളായിരുന്നു. 2008ന് ശേഷം ക്ലബ്ബ് നേടുന്ന ആദ്യ വലിയ കിരീടമായിരുന്നു അത്. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി ടോട്ടന്‍ഹാം അപ്രതീക്ഷിതമായി അദ്ദേഹത്തെ പുറത്താക്കിയിരുന്നു.