• Thu. Dec 4th, 2025

24×7 Live News

Apdin News

ന്യൂനപക്ഷത്തില്‍ നിന്നും എന്തെങ്കിലും കിട്ടാന്‍ ഹിന്ദുമതത്തെ വിമര്‍ശിക്കരുത്, അത് ഇന്ത്യയുടെ അടിത്തറയാണ് രേവന്ത് റെഡ്ഡിക്കെതിരെ ഭണ്ഡാരു വിജയലക്ഷ്മി

Byadmin

Dec 4, 2025



ഹൈദരാബാദ്: ന്യൂനപക്ഷത്തില്‍ നിന്നും എന്തെങ്കിലും വേണമെന്ന് കരുതി ഹിന്ദുമതത്തെ വിമര്‍ശിക്കരുത്, അത് ഇന്ത്യയുടെ അടിത്തറയാണ് രേവന്ത് റെഡ്ഡിക്ക് മറുപടി നല്‍കി തെലുങ്കാനയിലെ ബിജെപി നേതാവ് ഭണ്ഡാരു വിജയലക്ഷ്മി. ഒരു രാഷ്‌ട്രീയ കളിപ്പാട്ടമായി ഹിന്ദുമതത്തെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും ഭണ്ഡാരു വിജയലക്ഷ്മി പറഞ്ഞു.

ഹിന്ദുമതത്തില്‍ ലക്ഷക്കണക്കിന് ദൈവങ്ങളുണ്ടെന്ന് പരിഹസിച്ച് രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവനയ്‌ക്കെ് മറുപടി നല്‍കുകയായിരുന്നു ഭണ്ഡാരു വിജയലക്ഷ്മി. ഇതിന് ഹിന്ദുസമുദായത്തോട് മാപ്പുപറയാന്‍ രേവന്ത് റെഡ്ഡി തയ്യാറാകണമെന്നും ഭണ്ഡാരു വിജയലക്ഷ്മി പറഞ്ഞു.

ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ ഈയിടെ ഒരു ഫാഷന്‍ പോലെ ആയിട്ടുണ്ട്. അത് ഇനിയും അനുവദിച്ചുകൂടാ.- ഭണ്ഡാരു വിജയലക്ഷ്മി പറഞ്ഞു.



By admin