
വഡോദര: ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒഴിവാക്കപ്പെട്ടു. ഞായറാഴ്ച കിവീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഉള്ള വീഴ്‌ച്ചയില്‍ വശംവേദന അനുഭവപ്പെട്ടു. അസ്വസ്ഥതകള്‍ മാറാതെ വന്നതോടെയാണ് ഇന്നലെ സുന്ദറിനെ ടീമില്‍ നിന്നും ഒഴിവാക്കി വിശ്രമം അനുവദിച്ചത്. പകരം ആയുഷ് ബദോനിയെ ഉള്‍പ്പെടുത്തി.
ഇടതുവശത്തെ വാരിയെല്ലിനു താഴെയായുള്ള വേദന കൂടിയതിനെ തുടര്‍ന്ന് ഇന്നലെ വാഷിങ്ടണ്‍ സുന്ദര്‍ വിദഗ്ധ ചികിത്സയ്‌ക്കായി മുംബൈയിലേക്ക് തിരിച്ചു.
പകരക്കാരനായി അക്ഷര്‍ പട്ടേലിനെ പരിഗണിക്കാമായിരുന്നുവെന്ന വാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ട്വന്റി20 ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ അക്ഷറിനെ പോല വിലപ്പെട്ട താരത്തിന് അമിത ഭാരമേല്‍പ്പിക്കുന്നത് തിരിച്ചടിയായേക്കാമെന്ന കണക്കുകൂട്ടലിലാണ് ബദോനിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.