
ഹൈദരാബാദ്: ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം കാഴ്ചക്കാര്‍ക്ക് അവിസ്മരണീയ അനുഭവമായി. നാടോടി നൃത്തത്തിന്റെ വന്യതയും വശ്യതയും ചേരുന്ന ഈ അവതരണം പുതുമയായി.
ചരിത്രപ്രസിദ്ധമായ സമ്മക്ക-സരളമ്മ ജതാരയില്‍ ആയിരുന്നു ഈ പരമ്പരാഗത മാവോറി ഹക്ക നൃത്തം അവതരിപ്പിക്കപ്പെട്ടത്. തെലങ്കാനയിൽ ദേവതകളെ ആദരിക്കുന്ന ഒരു ഉത്സവമാണ് സമ്മക്ക സരളമ്മ ജതാര അല്ലെങ്കിൽ മേഡാരം ജതാര എന്നറിയപ്പെടുന്ന ആഘോഷം. ലോകത്തിലെ ഏറ്റവും വലിയ ജനസമ്മേളനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുന്ന ഈ ജതാര ഉത്സവം ലോകപ്രശസ്തമാണ്. .
ഡെക്കാന്‍ പീഢഭൂമിയില്‍ ഇന്നും നിലനില്‍ക്കുന്ന വനമേഖലയായ ദണ്ഡകാരണ്യത്തിന്റെ ഭാഗമായ എതുർനഗരം വന്യജീവി സങ്കേതത്തിലാണ് മേഡാരം.സ്ഥിതി ചെയ്യുന്നത്. ഊർജ്ജത്തിനും ശക്തിക്കും പേരുകേട്ടതാണ് വൈകാരികതയ്‌ക്ക് ഏറെ പ്രാധാന്യമുള്ള ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്തം.
ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്ത വീഡിയോ: