കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനം.
ഇപ്പോള്‍ പുറത്തുവന്ന ‘ന്യൂ നോര്‍മലി’നെ ചൈനയുടെ ഭീഷണിയായി കാണാമെന്നതിനൊപ്പം മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണ് വെളിപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റത്തെ നിയമവിധേയമാക്കുകയാണ് ചൈനയുമായി അനുരഞ്ജനത്തിനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിലൂടെ നടക്കാന്‍ പോകുന്നത്. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ചൈനീസ് കടന്നുകയറ്റം 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തു. എന്നിട്ടും, പ്രധാനമന്ത്രി മോദി 2020 ജൂണ്‍ 19ന് ചൈനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി.- ജയ്‌റാം രമേശ് പറഞ്ഞു
ബ്രഹ്മപുത്രനദീജല തര്‍ക്കം, ഗാല്‍വന്‍ മേഖലയിലെ സംഘര്‍ഷം, അതിര്‍ത്തിഗ്രാമങ്ങളുടെ മേലേയുള്ള ചൈനയുടെ അവകാശതര്‍ക്കം എന്നിവയെല്ലാം മാറ്റിവെച്ചാണ് പുതിയ സൗഹൃദത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏഴു വര്‍ഷത്തിനുശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത്.