• Thu. Jun 5th, 2025

24×7 Live News

Apdin News

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Byadmin

Jun 3, 2025


പത്തനംതിട്ട: പോക്‌സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്‌ക്കും സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി ടി രാജപ്പന്‍, എസ്എച്ച്ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.

ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് പ്രതിയായ കേസിലാണ് നടപടി. പ്രതികളെ സഹായിക്കുന്ന തരത്തിലായിരുന്നു പൊലീസ് അന്വേഷണമെന്ന് പരാതിയുണ്ടായിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 16ന് ആറൻമുള പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാൻ എത്തിയ അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.



By admin